കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 226 കോടി രൂപ നഷ്ടമെന്ന് റിപ്പോർട്ട്

വായ്പ തട്ടിപ്പ് നടത്തുന്നതിനായി ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന സംഘം തന്നെ പ്രവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു

Update: 2022-01-11 08:22 GMT
Editor : afsal137 | By : Web Desk
Advertising

തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 226 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ബാങ്കിലെ വ്യാപാര ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. വായ്പ തട്ടിപ്പ് നടത്തുന്നതിനായി ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന സംഘം തന്നെ പ്രവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തട്ടിപ്പ് നടത്താൻ കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി വേണമെന്നുള്ളതാണ് ഇപ്പോൾ പ്രധാന ആവശ്യം.

Full View

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ മൂന്ന് തരത്തിലാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. വ്യാജ രേഖകൾ ഉണ്ടാക്കി വായ്പ നൽകി തട്ടിപ്പ്, പ്രതിമാസ ചിട്ടി നടത്തിപ്പിൽ തട്ടിപ്പ്, സഹകരണ വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് എന്നിങ്ങനെ 226 കോടി രൂപ ബാങ്കിന് നഷ്ടമായി.വ്യാജ വായ്പയിലൂടെ നഷ്ടമായത് 215 കോടി രൂപയാണ്. പ്രതിമാസ ചിട്ടി നടത്തിപ്പിൽ 19 കോടി തട്ടിപ്പ് നടത്തി. സഹകരണ സൂപ്പർ മാർക്കറ്റുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ 1.8 കോടി യുടെ ക്രമക്കേടും കണ്ടെത്തി. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് പുറത്ത് വന്നത് . ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 19 പേർക്കെതിരെ പൊലീസ് എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിരുന്നു

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News