കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; മുൻ മന്ത്രി എ.സി മൊയ്തീന് ഇ.ഡി നോട്ടീസ്
ഈ മാസം 31ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം
Update: 2023-08-25 06:12 GMT
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി മൊയ്തീന് ഇ.ഡി നോട്ടീസ്. ഈ മാസം 31ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം. കരുവന്നൂർ ബാങ്കിലെ ബിനാമി ഇടപാടുകൾ നടന്നത് എ.സി.മൊയ്തീന്റെ നിർദേശപ്രകാരമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
ക്രമക്കേടുകൾക്ക് ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാതല നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇഡി പറയുന്നു. 150 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ബാങ്ക് തട്ടിപ്പ് കേസിൽ 15 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ട് കെട്ടിയതായി ഇ.ഡി അറിയിച്ചു. എ.സി.മൊയ്തീൻ എം.എൽ.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും മരവിപ്പിച്ചു.