കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്:പരാതി നല്‍കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി

തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ നിരന്തരം അറിയിച്ചിട്ടും നടപടികള്‍ ഒന്നും തന്നെ പാര്‍ട്ടി സ്വീകരിക്കാത്തതിനെ തുടര്‍ന്നു ഒറ്റയാള്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് വരികയായിരുന്നു.

Update: 2021-09-19 11:36 GMT
Advertising

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് പാര്‍ട്ടിയില്‍ പരാതി കൊടുത്ത സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി. കെ.കെ സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് കാട്ടി സഹോദരനാണ് പരാതി നല്‍കിയത്. ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ നിരന്തരം അറിയിച്ചിട്ടും നടപടികള്‍ ഒന്നും തന്നെ പാര്‍ട്ടി സ്വീകരിക്കാത്തതിനെ തുടര്‍ന്നു ഒറ്റയാള്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് വരികയായിരുന്നു. 50 ലക്ഷത്തില്‍ കൂടുതല്‍ വായ്പയെടുത്തവരില്‍ പാര്‍ട്ടി അംഗങ്ങളും ഉണ്ടെന്ന് സുജേഷ് ആരോപിച്ചിരുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News