'പാർട്ടി ചതിച്ചു'; കരുവന്നൂർ ബാങ്ക്തട്ടിപ്പിൽ സിപിഎമ്മിനെതിരെ ഡയറക്ടർ ബോർഡിലെ സിപിഎം അംഗവും
മിനുട്ട്‌സിൽ ഒപ്പിടുക അല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും അമ്പിളി മഹേഷ് പറഞ്ഞു
കരുവന്നൂരിൽ സഹകരണ ബാങ്ക് ഇടപാടിൽ പുതിയ വെളിപ്പെടുത്തലുമായി സിപിഎം ഡയറക്ടർ ബോർഡ് അംഗങ്ങളും. പാർട്ടി ചതിക്കുകയായിരുന്നുവെന്ന് സിപിഎം അംഗമായിരുന്ന അമ്പിളി മഹേഷും സിപിഐ അംഗമായിരുന്ന മിനി നന്ദനും. മിനുട്ട്‌സിൽ ഒപ്പിടുക അല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും ഇവർ പറഞ്ഞു.
പി.കെ ബിജു കമ്മീഷൻ അന്വേഷിച്ചെന്ന് സ്ഥിരീകരിച്ച് അമ്പിളി മഹേഷ് രംഗത്തെത്തി. തൃശൂരിൽ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തതെന്ന് അവർ പറഞ്ഞു.
അതേസമയം, കരുവന്നൂരിൽ സഹകരണ ബാങ്ക് ഇടപാടിൽ സിപിഎം ചതിച്ചെന്ന് സിപിഐ ഡയറക്ടർ ബോർഡ് അംഗങ്ങൾ. ഭരണസമിതി അറിയാതെയാണ് വലിയ ലോണുകൾ നൽകിയത്. ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനും തട്ടിപ്പിന്റെ വിവരങ്ങൾ അറിയാമെന്ന് ലളിതനും സുഗതനും പറഞ്ഞു.സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ ചന്ദ്രനാണ് ബാങ്കിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്. ഭരണ സമിതി അറിയാതെയാണ് വലിയ വായ്പകൾ പാസാക്കിയിരുന്നതെന്നും ഭരണ സമിതിയിലെ മുൻ സി.പി.ഐ അംഗങ്ങൾ ആരോപിക്കുന്നു.സി.പി.എം നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് തട്ടിപ്പ് നടന്ന കാലയളവിലെ സി.പി.ഐ ഭരണ സമിതി അംഗങ്ങളായ ലളിതനും സുഗതനും രംഗത്തെത്തിയത്.
വലിയ ലോണുകൾ പാസ്സാക്കിയത് ഭരണസമിതി അറിയാതെയാണ്. ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനും എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ ചന്ദ്രനാണ് ബാങ്കിലെ എല്ലാ ഇടപാടുകളും നിയന്ത്രിച്ചിരുന്നത്. തങ്ങളെ ബലിയാടാക്കി മുതിർന്ന സി പി എം നേതാക്കൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനാലാണ് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതെന്നും ലളിതനും സുഗതനും പ്രതികരിച്ച
തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോൾ സിപിഎം നേതാക്കൾ അവഗണിച്ചു. സിപിഐ നേതാക്കളും സഹായിച്ചില്ല. ജയിൽ നിന്നിറങ്ങി സഹായം തേടിയപ്പോൾ സിപിഐ നേതാക്കളും തള്ളി. ഇ.ഡി അന്വേഷണത്തിലൂടെ തട്ടിപ്പിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കളുടെയടക്കം പങ്ക് പുറത്തു വരുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറഞ്ഞു.