65,000 മുതൽ ഒരു ലക്ഷം വരെ; കെ.എ.എസ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്ന ശമ്പള സ്‌കെയിൽ ഇങ്ങനെ
2019ൽ കെ.എ.എസിലേക്ക് വിജ്ഞാപനം വന്നപ്പോൾ ഈ തസ്തികകളുടെ ശമ്പള സ്‌കെയിൽ വ്യത്യസ്തമായിരുന്നു. ശമ്പള പരിഷ്‌കരണത്തിനു ശേഷം പുതിയ സ്‌കെയിൽ വന്നപ്പോഴും വേതനത്തിലെ അന്തരം തുടരുകയാണ്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ജോലി കിട്ടുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് ഉയർന്ന സേവന-വേതന വ്യവസ്ഥകൾ. ഡെപ്യൂട്ടി കലക്ടർ, അണ്ടർ സെക്രട്ടറി പദവിയുടെ ശമ്പള സ്‌കെയിൽ ഇവർക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. പുതുക്കിയ ശമ്പള പരിഷ്‌കരണം അനുസരിച്ച് 63700-1500-65200-1600-70,000-1800-79000-2000- 89000-2200-97800-2500-1,15300-2800-1,23,700 എന്ന ശമ്പള സ്‌കെയിൽ ലഭിക്കുമെന്നാണ് സൂചന.
അതേസമയം കെ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പളക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. 2019ൽ കെ.എ.എസിലേക്ക് വിജ്ഞാപനം വന്നപ്പോൾ ഈ തസ്തികകളുടെ ശമ്പള സ്‌കെയിൽ വ്യത്യസ്തമായിരുന്നു. ശമ്പള പരിഷ്‌കരണത്തിനു ശേഷം പുതിയ സ്‌കെയിൽ വന്നപ്പോഴും വേതനത്തിലെ അന്തരം തുടരുകയാണ്.
കെ.എ.എസ് സ്‌പെഷ്യൽ റൂളിൽ വ്യവസായ വകുപ്പിലെ സ്‌പെഷ്യൽ ഓഫീസറുടെ ശമ്പളം എന്നു സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അത് ഹയർ ഗ്രേഡ് അണ്ടർ സെക്രട്ടറിയുടെ ശമ്പളമായതിനാൽ ശമ്പള പരിഷ്‌കരണ കമ്മീഷൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.