സോളാര്‍ കേസ് പീഡന പരാതി; കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ ഇന്ന് ജാമ്യം എടുത്തേക്കും
കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് ഗണേഷ്‌കുമാർ ഹാജർ ആകേണ്ടത്
കൊല്ലം: സോളാർ കേസ് പ്രതിയുടെ പീഡന ആരോപണ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തുന്ന ഹരജിയിൽ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ ഇന്ന് കോടതിയിൽ ഹാജരായി ജാമ്യം എടുത്തേക്കും. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് ഗണേഷ് ഹാജർ ആകേണ്ടത്.
സോളാർ ഗൂഡാലോചന കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്ന ഗണേഷ് കുമാറിന്‍റെ ഹരജിയും നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഹൈകോടതി തള്ളിയിരുന്നു. ഗണേഷ് കുമാര്‍ കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരാകണം എന്ന നിദേശമാണ് ഹൈക്കോടതി നൽകിയത്. വിധിക്ക് എതിരെ സുപ്രിംകോടതിയെ സമീപിച്ചാൽ ഇന്ന് ഗണേഷ്‌കുമാർ നേരിട്ട് ഹാജരാകില്ല.
സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയതോടെയാണ് ഇടവേളയ്ക്കുശേഷം കേസ് വീണ്ടും സജീവചര്‍ച്ചയായത്. സോളാർ പരാതിക്കാരിയും കെ.ബി ഗണേഷ് കുമാർ എം.എൽ.എയും അദ്ദേഹത്തിന്‍റെ ബന്ധു ശരണ്യ മനോജുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.