'പ്രതികരിക്കാൻ ഇല്ല, മാധ്യമങ്ങൾ വേട്ടയാടുന്നു': മന്ത്രി കെ.ബി ഗണേഷ് കുമാര്‍

കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്ന് ഗണേഷ് കുമാര്‍

Update: 2024-08-25 14:03 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെ പ്രതികരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. നിലവിൽ ഒരു വിഷയത്തിലും പ്രതികരിക്കാൻ ഇല്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും വിഷയത്തിൽ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണെന്നുംഅദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള സർക്കാർ നിലപാട് സാംസ്‌കാരിക വകുപ്പും മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. മാധ്യമങ്ങൾ തന്നെ ഉപദ്രവിക്കുകയും വേട്ടയാടുകയുമാണ്. ഇങ്ങനെ വേട്ടയാടരുത്. കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടികൊണ്ടിരിക്കുകയാണ്. തന്നിൽ ഔഷധഗുണങ്ങൾ ഒന്നുമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. നല്ലതും ചീത്തതും പറയില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

Full View

മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. പിന്നാലെ  തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ പരസ്യമാക്കികൊണ്ട് നടിമാര്‍ രംഗത്ത് വരികയായിരുന്നു. ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News