വിമർശിച്ചാൽ കലാപത്തിന് കേസ്; പൊലീസിനെ അടിമകളാക്കി മാറ്റുകയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ
''പി സി ജോർജിന്റെ ജാമ്യം ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിച്ച നടപടിയാണ്''
Update: 2022-07-03 12:23 GMT
കൊച്ചി: പൊലീസ് സേനയെ അടിമകളാക്കി മാറ്റുകയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ. അന്തസായി ജോലി ചെയ്യാൻ കഴിയുന്നില്ല. വിമർശനം ഉയർത്തുന്നവർക്കെതിരെ കലാപത്തിന് കേസെടുക്കുകയാണെന്നും കമാൽ പാഷ വിമർശിച്ചു.
പി സി ജോർജിന്റെ ജാമ്യം ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിച്ച നടപടിയാണ്. ഒരു മണിക്കൂറുകൊണ്ട് എന്ത് പ്രാഥമികാന്വേഷണം നടത്താനാകുമെന്നും കെമാൽപാഷ ചോദിച്ചു. പണ്ട് കേരളാ പൊലീസ് ഇങ്ങനെ അല്ലായിരുന്നു. ഇതിൽ ഒരുപാട് അസ്വോഭാവികതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.