അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ പുതിയ ഡെപ്യൂട്ടേഷൻ നയത്തിനെതിരെ കേരളം
നയത്തിൽ എതിർപ്പറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പുതിയ ഭേദഗതി ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കത്തിൽ പറയുന്നു.
Update: 2022-01-23 12:31 GMT
അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ പുതിയ ഡെപ്യൂട്ടേഷൻ നയത്തിനെതിരെ കേരളം. നയത്തിൽ എതിർപ്പറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പുതിയ ഭേദഗതി ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കത്തിൽ പറയുന്നു. ഫെഡറലിസത്തെ ദുർബലപ്പെടുത്തുന്ന പുതിയ ഭേദഗതി പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും ഡെപ്യൂട്ടേഷനിലും കേന്ദ്രത്തിന്റെ അധികാരം വർധിപ്പിക്കുന്നതാണ് പുതിയ ഭേദഗതി. കേന്ദ്രസർവീസിലേക്ക് ആളെക്കിട്ടുന്നില്ലെന്ന വാദമുയർത്തിയാണ് കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത്.