കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ശുചിത്വ സാഗരം പരിപാടി; 5.5 കോടി
മത്സ്യബന്ധനബോട്ടുകളെ ആധുനികവത്കരിക്കാൻ 10 കോടി
Update: 2023-02-03 04:53 GMT
തിരുവനന്തപുരം: കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാനുള്ള ശുചിത്വ സാഗരം പരിപാടിക്കായി 5.5 കോടി വകയിരുത്തി. മത്സ്യബന്ധനബോട്ടുകളെ ആധുനികവത്കരിക്കാൻ 10 കോടിയും ബോട്ട് എഞ്ചിനുകൾ മറ്റ് ഇന്ധനങ്ങളിലേക്ക് മാറ്റുന്ന പദ്ധതിക്കായി 8 കോടിയും മാറ്റിവച്ചു.
- സമുദ്ര കൂട് കൃഷി പദ്ധതി- 9കോടി
- പഞ്ഞ മാസങ്ങളിൽ മത്സ്യത്തൊഴിലാളി സഹായം; സമ്പാദ്യ സമാശ്വാസ പദ്ധതി- 27 കോടി
- ഉൾനാടൻ മത്സ്യമേഖലയ്ക്ക് 82.11 കോടി
- വനാമി കൊഞ്ച് കൃഷി 5.88-കോടി
- ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരണം- 1കോടി
- മുതലപ്പൊഴി മാസ്റ്റർ പ്ലാൻ -2കോടി
- തുറമുഖ അടിസ്ഥാനവികസനം- 40 കോടി
- അഴീക്കൽ ബേപ്പൂർ വിഴിഞ്ഞം തുറമുഖ വികസനം-40.50 കോടി
- നദികൾ മാലിന്യമുക്തമാക്കാൻ 2 കോടി