സത്യപ്രതിജ്ഞയുടെ വേദി മാറ്റില്ല; പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും

ചടങ്ങിൽ പങ്കെടുക്കുക മന്ത്രിമാരും, എംഎൽഎമാരും, ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരും മാത്രം

Update: 2021-05-16 06:45 GMT
By : Web Desk
Advertising

വിമർശനങ്ങളുയർന്നെങ്കിലും സത്യപ്രതിജ്ഞ വേദി മാറ്റേണ്ടെന്ന് തീരുമാനം. 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ സത്യപ്രതിജ്ഞ നടക്കും. എന്നാൽ പങ്കെടുക്കുന്ന ആൾക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു

ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരത്ത് 800 ഓളം പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതേ തുടർന്നാണ് മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കളും സി പി ഐ നേതാക്കളും ചർച്ച നടത്തിയത്.

സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കും. എന്നാൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. മന്ത്രിമാരും, എം എൽ എ മാരും, ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരും മാത്രമേ ചടങ്ങിൽ പങ്കെടുക്കു. രണ്ട് വാക്സിൻ സ്വീകരിച്ചവർക്കും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാണ് പ്രവേശനം.

വിവിധ മേഖലകളിലുള്ളവരെ ക്ഷണിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതിൽ മാറ്റമുണ്ടാകും. സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനങ്ങൾ മുഖ്യമന്ത്രി നാളെ വിശദീകരിക്കുമെന്ന് ഇടത് നേതാക്കൾ വ്യക്തമാക്കി.

Tags:    

By - Web Desk

contributor

Similar News