'മത്സ്യ കണ്ടെയ്‌നറിൽ 150 കോടിയുടെ കടത്ത്'; വി.ഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതാവ്

കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസ് ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്

Update: 2024-09-03 04:03 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം നേതാവ്. പി.വി അൻവർ ഉയർത്തിയ 150 രൂപ കടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

പി.വി അൻവർ നിയമസഭയിൽ ഉയർത്തിയ ആരോപണമാണ് കത്തിൽ ഉയർത്തിയത്. മത്സ്യ കണ്ടെയ്‌നർ വഴി 150 കോടി രൂപ കടത്തിയെന്നായിരുന്നു ആരോപണം. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ സംസ്ഥാന വിജിലൻസ് വകുപ്പിനും വിജിലൻസ് കോടതിയിലും പരാതി നൽകിയെങ്കിലും തെളിവില്ലെന്നു പറഞ്ഞു തള്ളുകയായിരുന്നുവെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേസ് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പി.വി അൻവർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ കോൺഗ്രസ് നേതാവായിരുന്ന സിമി റോസ് ബെൽ ജോണിന്റെ 30 കോടിയുടെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തണം. കേന്ദ്ര ഏജൻസിയെക്കൊണ്ട് പരാതികൾ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ എ.എച്ച് ഹഫീസ് ആവശ്യപ്പെട്ടു.

Summary: The Kerala Congress leader has written to the Chief Minister demanding an inquiry against the opposition leader VD Satheesan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News