വർക്കലയ്ക്ക് സമീപം കടലിൽ അജ്ഞാത കപ്പലിന്‍റെ അവശിഷ്ടങ്ങൾ

മേൽപ്പരപ്പിൽ നിന്നും 30 മീറ്റർ ആഴത്തിൽ എത്തിയപ്പോഴാണ് അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്

Update: 2024-02-09 03:34 GMT
Editor : Jaisy Thomas | By : Web Desk

കപ്പലിന്‍റെ അവശിഷ്ടം

Advertising

കൊല്ലം: വർക്കലയ്ക്ക് സമീപം കടലിൽ അജ്ഞാത കപ്പലിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കടലിന്‍റെ അടിത്തട്ടിൽ സ്കൂബ ഡൈവർമാരാണ് അവശിഷ്ടം കണ്ടെത്തിയത്.

അഞ്ചുതെങ്ങിനും വർക്കലയ്ക്ക് മധ്യേ നെടുങ്കണ്ടയില്‍ നിന്ന് 11 കിലോമീറ്റർ അകലെ പുതിയ ഡൈവിംഗ് സ്ഥലം കണ്ടെത്താനുള്ള തിരച്ചിലായിരുന്നു സ്കൂബ ഡൈവര്‍മാരുടെ സംഘം. മേൽപ്പരപ്പിൽ നിന്നും 30 മീറ്റർ ആഴത്തിൽ എത്തിയപ്പോഴാണ് അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.

ടോർച്ച് ഉപയോഗിച്ച് അടുത്തേക്ക് എത്തി.രണ്ടാം ലോക യുദ്ധകാലത്ത് തകർന്ന ബ്രിട്ടീഷ് കപ്പലോ അല്ലെങ്കിൽ വർഷങ്ങൾക്കു മുമ്പ് കടലിന്‍റെ ആഴങ്ങളിൽ പെട്ടുപോയ ഡച്ച് കപ്പലിന്‍റെ അവശിഷ്ടങ്ങളും ആകാമെന്നാണ് അനുമാനം. ചരിത്ര പ്രാധാന്യമുള്ള അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം ആണ് ഈ സ്ഥലം. ഇനി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News