കേരള എഞ്ചി. എൻട്രൻസ്: സിലബസിൽനിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ വീണ്ടും ഉൾപ്പെടുത്തിയത് വിദ്യാർഥികളോടുള്ള വഞ്ചന- ഫ്രറ്റേണിറ്റി

''യോഗ്യതാ പരീക്ഷയുടെ സിലബസിൽ ഇല്ലാത്ത ഭാഗങ്ങൾ മത്സരപരീക്ഷയുടെ ഭാഗമാക്കിയതിലൂടെ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുകയാണ് പരീക്ഷ കമ്മിഷണറേറ്റ് ചെയ്യുന്നത്.''

Update: 2024-04-04 14:54 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും നീക്കം ചെയ്ത ഹയർ സെക്കന്ററി പാഠഭാഗങ്ങൾ കേരള എഞ്ചിനീയറിംഗ് എൻട്രൻസ് സിലബസിൽ ഉൾപെടുത്തിയത് വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ. നിലവിൽ ഹയർ സെക്കന്ററി സിലബസിന്റെ ഭാഗമല്ലാത്ത കെമിസ്ട്രി, ഫിസിക്സ്‌, മാത്‍സ് വിഷയങ്ങളുടെ പാഠഭാഗങ്ങളാണ് പരീക്ഷ കമ്മിഷണറേറ്റ് പുറത്തിറക്കിയ പ്രൊസ്പെക്ടസിൽ ഉൾപെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മത്സരപരീക്ഷയാണെന്നും മുഴുവൻ പാഠഭാഗങ്ങളും പഠിക്കണമെന്നുമുള്ള വിശദീകരണമാണ് പ്രവേശന പരീക്ഷ കമ്മിഷണറേറ്റ് നൽകിയത്. യോഗ്യതാ പരീക്ഷയുടെ സിലബസിൽ ഇല്ലാത്ത ഭാഗങ്ങൾ മത്സരപരീക്ഷയുടെ ഭാഗമാക്കിയതിലൂടെ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുകയാണ് പരീക്ഷ കമ്മിഷണറേറ്റ് ചെയ്യുന്നത്. പ്രവേശനപരീക്ഷ കമ്മിഷണറേറ്റിന്റെ ഈ തീരുമാനം എൻട്രൻസ് പരിശീലനത്തിന് പോവാൻ കഴിയാത്ത വിദ്യാർഥികളെയാണ് പ്രധാനമായും ബാധിക്കുക. മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷയിൽ അവസര സമത്വം ഉറപ്പുവരുത്തുക എന്ന അടിസ്ഥാന അവകാശമാണ് ഇതിലൂടെ ഹനിക്കപ്പെടുന്നത്. ഹയർ സെക്കന്ററി ക്ലാസ്സുകളുടെ മാത്രം ബലത്തിൽ പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികളെ വലിയ തോതിൽ ബാധിക്കുന്ന വിദ്യാർഥിവിരുദ്ധമായ നടപടിയിൽനിന്ന് പ്രവേശന പരീക്ഷ കമ്മിഷണറേറ്റ് ഉടൻ പിൻമാറണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.

Summary: Excluded subjects from Kerala Engineering Entrance Syllabus reintroduced cheating students - Fraternity Movement

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News