സർവകലാശാലകളിലെ ഇടപെടൽ; ഗവർണർക്കെതിരെ സർക്കാർ സുപ്രിംകോടതിയിലേക്ക്
ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദേശം അനുസരിച്ചെന്ന് നിയമോപദേശം ലഭിച്ചു
തിരുവനന്തപുരം: സർവകലാശാലകളിലെ ഗവർണറുടെ ഇടപെടൽ ചോദ്യം ചെയ്ത് സർക്കാർ സുപ്രിംകോടതിയെ സമീപിക്കും. വിഷയത്തിൽ കോടതിയെ സമീപിക്കാൻ സർക്കാരിന് അനുകൂലമായ നിയമോപദേശം ലഭിച്ചു. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദ്ദേശം അനുസരിച്ചാണ് അതിനാൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം.
ബില്ലുകൾ തടഞ്ഞു വെക്കുന്നതടക്കമുള്ള വിഷയങ്ങൾ കോടതിയിൽ ഉന്നയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സംസ്ഥാനത്തുള്ള വിവിധ സർവ്വകലാശാലകളിൽ ഗവർണർ നടത്തുന്ന ഇടപെടൽ മൂലം ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധികൾ ഉണ്ടാകുന്നു എന്ന കാര്യവും സർക്കാർ സുപ്രിംകോടതിയിൽ അവതരിപ്പിക്കും.പല കാലങ്ങളിലായി നടന്ന സർവകലാശാലകളിലെ വിവിധ വിഷയങ്ങൾ സർക്കാർ മുന്നോട്ടു വയ്ക്കും. കൂടാതെ സാങ്കേതിക സർവ്വകലാശാലയില്‍ സ്ഥിരം വൈസ് ചാന്‍സലറില്ലാത്തത്തിനെ തുടര്‍ന്ന് സംബന്ധിച്ച് നിലനിൽക്കുന്ന പ്രതിസന്ധികൾ സർക്കാർ മുന്നോട്ടു വയ്ക്കും.
അതോടൊപ്പം തന്നെ ഗവർണറുടെ മുൻപിൽ ഗവർണറുടെ അനുമതിക്കായി ആ കാത്തിരിക്കുന്നത്. ഈ ബില്ലുകൾ ഒപ്പിടാതിരിക്കാനോ അല്ലെങ്കിൽ ഇത്തരത്തിൽ പിടിച്ച് വയ്ക്കാനോ ഗവർണർക്ക് അവകാശമില്ല. ഒന്നുകിൽ അത് ഒപ്പിടാതെ തിരിച്ചയക്കുകയോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് മേൽ നടപടികൾക്കായി അയക്കുകയോ ആണ് ചെയ്യേണ്ടത്. പകരം ഇത്തരത്തിൽ ബില്ലുകൾ പിടിച്ചു വെച്ചുകൊണ്ട് അതിന്മേൽ ഭരണ പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകാൻ പാടില്ല എന്ന കാര്യം സുപ്രിംകോടതിയെ സർക്കാർ ധരിപ്പിക്കും. ഉടൻതന്നെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും.