‍കൈത്തറി മേഖലയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക സംസ്ഥാനം പൂര്‍ണമായും വിനിയോഗിച്ചില്ല

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലൂടെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അലംഭാവം പുറത്തുവന്നത്

Update: 2021-11-21 02:12 GMT
Advertising

‍കൈത്തറി മേഖലയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക സംസ്ഥാനം പൂര്‍ണമായും വിനിയോഗിച്ചില്ല. അഞ്ചര കോടി രൂപ നല്‍കിയപ്പോള്‍ രണ്ട് കോടി 58 ലക്ഷം രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലൂടെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അലംഭാവം പുറത്തുവന്നത്.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കൈത്തറി മേഖലക്ക് 2015 മുതല്‍ 2021 വരെ കേന്ദ്രം നല്‍കിയത് 5 കോടി 58 ലക്ഷം രൂപയാണ്.അഞ്ച് വര്‍ഷം കഴിയുമ്പോഴും സംസ്ഥാനം ഇതുവരെ 2 കോടി 58 ലക്ഷം രൂപ മാത്രമാണ് വിനിയോഗിച്ചത്.

തുണിത്തരത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുക,ഉൽപാദനക്ഷമത വർധിപ്പിക്കുക തുടങ്ങിയവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിവരാവകാശ പ്രവര്‍ത്തകനായ കെ.ഗോവിന്ദന്‍ നമ്പൂതിരിക്ക് കൈത്തറി വികസനകമ്മീഷണറുടെ ഓഫീസില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് വിവരങ്ങളുള്ളത്. 2472 നെയ്ത്തുകാർക്കാണ് പദ്ധതിയിലൂടെ ഇതുവരെ പ്രയോജനം ലഭിച്ചതെന്നും വിവരാവകാശ രേഖ പറയുന്നു.തുടര്‍ച്ചയായെത്തിയ പ്രളയവും കോവിഡും കൈത്തറി മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുമ്പോഴാണ് ലഭിച്ച ഫണ്ട് പോലും വിനിയോഗിക്കാതെ സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ.

The State has not fully utilized the funds provided by the Central Government for the development of the handloom sector. While Rs 5.5 crore was given, the state government spent only Rs 2 crore 58 lakh. The state government's concern was expressed in a reply received under the Right to Information Act.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News