വാക്‌സിന്‍ ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി
ഇവരുടെ അസോസിയേഷന്റെ അനുമതിയോടെയാണ് പണം പിടിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ നിയമപരമായ പിന്‍ബലമില്ലാതെ ഇങ്ങനെ പിണം പിടിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
Update: 2021-07-13 09:03 GMT
വാക്‌സിന്‍ ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. രണ്ട് മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഹര്‍ജിയിലാണ് ഉത്തരവ്. അനുവാദമില്ലാതെ പെന്‍ഷന്‍ തുകയില്‍ നിന്ന് പണം ഈടാക്കിയെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. പിടിച്ചെടുത്ത തുക ഇവര്‍ക്ക് തിരിച്ചുനല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ഇവരുടെ അസോസിയേഷന്റെ അനുമതിയോടെയാണ് പണം പിടിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ നിയമപരമായ പിന്‍ബലമില്ലാതെ ഇങ്ങനെ പിണം പിടിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കകം പിടിച്ചെടുത്ത പണം പരാതിക്കാരുടെ എക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.