'21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണം'; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തെൻമല സ്വദേശിയായ രാജീവൻ എന്നയാളുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പരാതി നൽകാനെത്തിയപ്പോൾ പരാതിക്കാരനെ തന്നെ കമ്പിവേലിയിൽ കെട്ടിയിട്ടു, വിലങ്ങണിയിച്ചു തുടങ്ങിയ പരാതികളുമായാണ് ഇയാൾ കോടതിയെ സമീപിച്ചത്.

Update: 2021-11-26 08:52 GMT
Advertising

പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തെൻമല സ്വദേശിയായ രാജീവൻ എന്നയാളുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പരാതി നൽകാനെത്തിയപ്പോൾ പരാതിക്കാരനെ തന്നെ കമ്പിവേലിയിൽ കെട്ടിയിട്ടു, വിലങ്ങണിയിച്ചു തുടങ്ങിയ പരാതികളുമായാണ് ഇയാൾ കോടതിയെ സമീപിച്ചത്.

നേരത്തെ ഈ ഹരജി പരിഗണിച്ചപ്പോഴും കോടതി പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇന്ന് മോഫിയയുടെ മരണം കൂടി പരാമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസിനെതിരെ വിമർശനമുന്നയിച്ചത്. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്ന് കോടതി പറഞ്ഞു.

മുൻപുണ്ടായ പരാതിയിൽ നടപടിയെടുത്തിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്നതൊന്നും ആവർത്തിക്കില്ല, ആളുകൾ മരിക്കില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. ഭരണഘടന ദിനമായ ഇന്നു തന്നെ ഇത് പറയേണ്ടിവന്നതിൽ ദുഃഖമുണ്ട്. രാജ്യത്തെ ദൈവം രക്ഷിക്കട്ടേയെന്നാണ് പറയാനുള്ളതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News