ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം: സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭയും സർക്കാരുമാണ് അപ്പീൽ നൽകിയത്
Update: 2024-10-17 10:09 GMT
കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സിംഗിൾ ബെഞ്ച് വിധി ചോദ്യംചെയ്ത അപ്പീൽ തള്ളി ഹൈക്കോടതി. തർക്കവുമായി ബന്ധപ്പെട്ട ആറ് പള്ളികൾ ജില്ലാ കലക്ടർമാർ ഏറ്റെടുക്കണമെന്നായിരുന്നു അപ്പീലിൽ ആവശ്യം. സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭയും സർക്കാരുമാണ് അപ്പീൽ നൽകിയത്. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു.
Summary: Kerala High Court division bench upholds single bench verdict in Orthodox-Jacobite church dispute