ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് നാളെ
സജിമോൻ പാറയിലിന്‍റേതടക്കം ആറു ഹരജികളാണ് പരിഗണിക്കുക
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊതുതാൽപര്യ ഹരജിയിൽ നാളെ ഹൈക്കോടതിയിൽ സിറ്റിങ്. പൊതുതാൽപര്യ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ പ്രത്യേക ബെഞ്ച് നാളെ ചേരുന്നത്.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട മുഴുവൻ ഹരജികളും പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചാണ് നാളെ രാവിലെ 10നു ചേരുന്നത്. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സി.എസ് സുധ എന്നിവരാണ് ബെഞ്ചിലുള്ളത്. സജിമോൻ പാറയിൽ, ജോസഫ് എം പുതുശ്ശേരി, ടി.പി നന്ദകുമാർ, ആൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രോട്ടക്ഷൻ കൗൺസിൽ, അഭിഭാഷകരായ ജന്നത്ത് എ, അമൃത എന്നിവർ സമർപ്പിച്ച ആറ് ഹരജികളാണു നിലവിൽ കോടതിക്കു മുന്നിലുള്ളത്.
കേസിൽ നടി രഞ്ജിനിയും കക്ഷി ചേർന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് രഞ്ജിനി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വനിതാ കമ്മിഷനെയും കേസിൽ കോടതി കക്ഷിചേർത്തിട്ടുണ്ട്.
Summary: Special bench of the Kerala High Court will hold a hearing on the public interest litigation in the Hema Committee report tomorrow