സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റൽ
ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാൽ വെബ്‌സൈറ്റിൽനിന്ന് ലൈസൻസ് ഡൗൺലോൺ ചെയ്യണം.
Update: 2024-11-02 14:31 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി. പുതിയ അപേക്ഷകർക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല. ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാൽ വെബ്‌സൈറ്റിൽനിന്ന് ലൈസൻസ് ഡൗൺലോൺ ചെയ്യണം. ഇത് ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ സൂക്ഷിക്കാം. ആവശ്യക്കാർക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം.