വിദൂര പഠനം നിർത്തലാക്കൽ; മലബാറിലെ കുട്ടികളുടെ ആശങ്കയകറ്റണം: കേരള മുസ്‌ലിം ജമാഅത്ത്

മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വലിയ തിരിച്ചടിയാണ് വിദൂരവിദ്യാഭ്യാസത്തിനുള്ള കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകളിലെ സൗകര്യങ്ങൾ നിർത്തലാക്കുന്നതോടെയുണ്ടാകുന്നതെന്നും കമ്മിറ്റി

Update: 2022-06-22 18:38 GMT
Advertising

മലപ്പുറം: വിദൂര പഠനം നിർത്തലാക്കിയത് വഴിയുണ്ടായ മലബാറിലെ കുട്ടികളുടെ ആശങ്ക സർക്കാർ ഇല്ലാതാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്‌ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വലിയ തിരിച്ചടിയാണ് വിദൂരവിദ്യാഭ്യാസത്തിനുള്ള കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകളിലെ സൗകര്യങ്ങൾ നിർത്തലാക്കുന്നതോടെയുണ്ടാകുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

കുറഞ്ഞ ചിലവിൽ ഉന്നതപഠനം ലഭ്യമായിരുന്ന വലിയ സംരംഭത്തെയാണ്, നേരാംവണ്ണം അംഗീകാരം നേടിയെടുക്കാത്ത ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പേരിൽ ഇല്ലാതാക്കുന്നത്. മലബാറിന്റെ സാമൂഹിക പരിസരങ്ങളോ, സാഹചര്യങ്ങളോ നല്ലതുപോലെ യറിയാത്ത ചില ഉദ്യോഗസ്ഥരുടെ അനവസരത്തിലുള്ള ഇടപെടലുകൾ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാനാണ്‌ കാരണമാവുന്നത്. കാലങ്ങളായി പിന്നോക്കമുള്ള ഒരു പ്രദേശത്തെയും ജനങ്ങളയും കൂടുതൽ പാർശ്വവത്കരിക്കാനുള്ള ഈ ഗൂഢതന്ത്രം സർക്കാർ തിരിച്ചറിയണം. ഇത്തരം തെറ്റായ തിരുമാനങ്ങൾ തിരുത്തുന്നതിനും മലബാറിലെ കുട്ടികളുടെ ഉന്നത പഠനം തടസ്സങ്ങളില്ലാതെ സാധ്യമാക്കുന്നതിനും മുഴുവൻ സന്നദ്ധ സംഘടനകളും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News