പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമാകും: വി.ഡി സതീശന് സാധ്യത
പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമാകാത്തത് ഘടകകക്ഷികളെയും അതൃപ്തരാക്കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവിനെ നിയമിക്കുന്നതിൽ അവസാന നിമിഷവും ഹൈക്കമാൻ്റിന് മേൽ സമ്മർദ്ദം. ഒരു വിഭാഗം നേതാക്കൾ ഇപ്പോഴും രമേശ് ചെന്നിത്തലയ്ക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ തലമുറ മാറ്റം വേണമെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് യുവ നേതാക്കൾ. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും.
പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍ വരണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നുണ്ട്. പ്രതിപക്ഷത്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ച വി.ഡി സതീശന് പാര്‍ട്ടിയില്‍ വലിയ അവഗണന നേരിടുന്നതായി ആരോപിക്കുന്നവരുണ്ട്. ഗ്രൂപ്പ് കളിയില്‍ വി.ഡി സതീശന് അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെന്നും അവര്‍ പറയുന്നു.
21 എം.എല്‍.എമാരില്‍ 12 പേര്‍ വി.ഡി സതീശനെ പിന്തുണക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഏഴ് പേര്‍ രമേശ് ചെന്നിത്തലക്കായി വാദിക്കുന്നവരാണ്. വി.ഡി സതീശന്റെ പേരെടുത്ത് പറഞ്ഞ് പിന്തുണ അറയിയിച്ച് എം.പിമാരും രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമാകാത്തത് ഘടകകക്ഷികളെയും അതൃപ്തരാക്കിയിട്ടുണ്ട്.