കേരള പൊലീസ് ആർ എസ് എസ് വത്കരിക്കുന്നു; പോപ്പുലർ ഫ്രണ്ട്

പൊലീസിൽ ആർ.എസ്.എസുകാർ ഉണ്ടാകുന്നതിൽ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചിരുന്നു

Update: 2022-01-07 10:41 GMT
Editor : afsal137 | By : Web Desk
Advertising

കേരള പൊലീസ് ആർ എസ് എസ് വത്കരിക്കുന്നുവെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താർ. തിരുവനന്തരപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആഭ്യന്തര വകുപ്പിനെതിരായ അദ്ദേഹത്തിന്റെ പ്രതികരണം. കേരളാ പൊലീസിൽ ആർ എസ് എസ് ഉണ്ടെന്ന് വി. മുരളീധരൻ മുമ്പ് പഖ്യാപനം നടത്തിയിരുന്നു. പൊലീസിന്റെ യൂണിഫോമിട്ടല്ല സംഘപ്രവർത്തനം നടത്തേണ്ടത്. വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘ പരിവാർ കൊലവിളി നടത്തിയപ്പോഴൊക്കെ കേരള പൊലീസ് മൗനം പാലിച്ചു. കൊലവിളി നടത്തുന്ന ആർഎസ്എസ് പ്രവർത്തകർക്കെതിരെ പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല, കേസെടുത്തു എന്ന് പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്തത്. ആർഎസ്എസ് പ്രവർത്തകർക്കെതിരെ പരാതി നൽകിയാൽ പരാതി നൽകുന്നവരെ ശിക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്, പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താർ കൂട്ടിച്ചേർത്തു.

പൊലീസിൽ ആർ.എസ്.എസുകാർ ഉണ്ടാകുന്നതിൽ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചിരുന്നു. പൊലീസിൽ മാത്രമല്ല ആർ.എസ്.എസ് പ്രവർത്തകർ എല്ലായിടത്തും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ആർ.എസ്.എസ് ആണെന്നും സുരേന്ദ്രൻ പറഞ്ഞു. ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും ഒരുപോലെയല്ല. പോപ്പുലർ ഫ്രണ്ട് ഭീകരവാദ സംഘടനയാണ്. ആർ.എസ്.എസ് ഒരു ദേശസ്‌നേഹ സംഘടനയാണ്. പൊലീസിലും പട്ടാളത്തിലും ഈ സാമൂഹ്യ ജീവിത്തിലാകമാനവും അവരുണ്ടെന്നും സുരേന്ദ്രൻ വിശദീകരിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News