സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് മുന്നില്‍, കണ്ണൂര്‍ തൊട്ടുപിന്നില്‍
നിലവിൽ 891 പോയിന്റുമായി കോഴിക്കോടാണ് മുന്നിൽ കണ്ണൂരും പാലക്കാടും വാശിയോടെ പിന്നിലുണ്ട്
Update: 2023-01-07 03:36 GMT
കോഴിക്കോട്: അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോത്സവം അവസാന ദിനത്തിലെത്തി നിൽക്കുമ്പോൾ സ്വർണക്കപ്പിനുള്ള പോരാട്ടം മുറുകുന്നു. നിലവിൽ 891 പോയിന്റുമായി കോഴിക്കോടാണ് മുന്നിൽ കണ്ണൂരും പാലക്കാടും വാശിയോടെ പിന്നിലുണ്ട്.ഇന്നലെ നടന്ന നാടക മത്സരം രാത്രി 12.30 ഓടെയാണ് അവസാനിച്ചത്.
അഞ്ച് ദിവസം ആഘോഷമായിരുന്നു കോഴിക്കോട്. മോഹിനിമാരും മൊഞ്ചത്തിമാരും മണവാളന്മാരും നാടോടികളുമെല്ലാം വേദിയിൽ കലാ വസന്തം തീർത്തു. മത്സരാർഥികളെക്കാൾ ആവേശത്തിൽ കോഴിക്കോട്ടുകാർ വേദികളിലേക്ക് ഒഴുകിയെത്തി. ഇന്ന് 11 വേദികളിൽ മാത്രമാണ് മത്സരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കലാമാമാങ്കത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യും.കെ.എസ് ചിത്ര മുഖ്യാതിഥിയാകും.