കലോത്സവം ആദ്യദിനം കോഴിക്കോടിന്‍റെ തേരോട്ടം; ജനപ്രിയ ഇനങ്ങള്‍ ഇന്ന് വേദിയില്‍
195 പോയിന്‍റുമായി തൃശ്ശൂരും കണ്ണൂരും ആണ് രണ്ടാം സ്ഥാനത്ത്. ഇന്ന് 24 വേദികളിൽ ആയി 59 ഇനങ്ങളിലാണ് മത്സരം
Update: 2024-01-05 00:53 GMT
കൊല്ലം: കലോത്സവത്തിന്‍റെ ആദ്യ ദിനം മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ സ്വർണകപ്പ് സ്വന്തമാക്കാൻ വാശിയെറിയ പോരാട്ടം. 54 ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോൾ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് 197 പോയിന്‍റുമായി ഒന്നാമത് നിൽക്കുന്നു.
195 പോയിന്‍റുമായി തൃശ്ശൂരും കണ്ണൂരും ആണ് രണ്ടാം സ്ഥാനത്ത്. ഇന്ന് 24 വേദികളിൽ ആയി 59 ഇനങ്ങളിലാണ് മത്സരം. നാടകം, ഒപ്പന, നാടോടിനൃത്തം, ബാൻഡ് മേളം ഉൾപ്പെടെയുള്ള ഇനങ്ങളിൽ ഇന്ന് മത്സരം നടക്കും. ഇത്തവണയും സ്വർണ കപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുമെന്നുറപ്പാണ്.
15 വര്‍ഷത്തിനു ശേഷമാണ് കലോത്സവം കൊല്ലത്ത് വിരുന്നെത്തുന്നത്. 239 ഇനങ്ങളിലായി പതിനാലായിരത്തിലേറെ വിദ്യാർഥികൾ മേളയിൽ മാറ്റുരയ്ക്കും.ആശ്രാമത്തെ പ്രധാന വേദിയായ ഒഎൻവി സ്മൃതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തത്.