സ്കൂൾ തുറക്കാനുള്ള മാർരേഖ തയ്യാറാക്കാൻ ഇന്ന് ഉന്നതതലയോഗം

വിദ്യാഭ്യാസ -ആരോഗ്യ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ക്ക് വീതം ക്ലാസുകള്‍ എന്നതാണ് പ്രധാനമായും ആലോചിക്കുന്നത്.

Update: 2021-09-23 01:46 GMT
Editor : rishad | By : Web Desk
Advertising

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാനുള്ള ഉന്നതതല യോഗം ഇന്ന്. വിദ്യാഭ്യാസ -ആരോഗ്യ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ക്ക് വീതം ക്ലാസുകള്‍ എന്നതാണ് പ്രധാനമായും ആലോചിക്കുന്നത്. 

ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് ഉന്നതതല യോഗം. നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. ഒരു ക്ലാസില്‍ എത്ര കുട്ടികളെ പ്രവേശിപ്പിക്കാം, ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കണോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. പകുതി കുട്ടികളെ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ അധ്യയനം എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. രാവിലെ പത്ത് മുതല്‍ മൂന്നു മണിക്കൂര്‍ ക്ലാസാണ് പരിഗണനയില്‍.

സ്‌കൂളില്‍ കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗരേഖയിലുണ്ടാകും. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ ഈ സമിതികളുണ്ടാകും. സാമൂഹിക അകലം പാലിക്കുന്നതിനായി ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ മാത്രം മതിയെന്ന് ധാരണയായിട്ടുണ്ട്. സ്‌കൂള്‍ ബസില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമുണ്ടാകും.

ഒന്നാം ക്ലാസ് മുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ചെറിയ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസുകളില്‍ ഇരുത്താന്‍ കഴിയുമോയെന്നാണ് ആരോഗ്യ വകുപ്പിന്റെ ആശങ്ക. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News