സ്ഥാനക്കയറ്റത്തിന് മത്സരപ്പരീക്ഷ; സെക്രട്ടേറിയറ്റ് ഭരണ പരിഷ്കരിക്കാനുളള സെന്തിൽ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറി
സെക്രട്ടറിയേറ്റിൽ ഭരണ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്നത് പഠിക്കാനായാണ് വി.എസ് സെന്തില്‍ അധ്യക്ഷനായ സമിതിയെ നിയമിച്ചത്.
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഭരണം അടിമുടി പരിഷ്ക്കരിക്കാനുളള സെന്തിൽ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറി. സ്ഥാനകയറ്റത്തിന് മത്സര പരീക്ഷ നിർബന്ധമാക്കണമെന്നും പരിഷ്കാരങ്ങൾ ജീവനക്കാർ തന്നെ അട്ടിമറിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സെക്രട്ടറിയേറ്റിൽ ഭരണ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്നത് പഠിക്കാനായാണ് വി.എസ് സെന്തില്‍ അധ്യക്ഷനായ സമിതിയെ നിയമിച്ചത്. സര്‍ക്കാരില്‍ ഇ-ഭരണം കാര്യക്ഷമമാക്കാനായി വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷനുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം. എല്ലാ വകുപ്പുകളിലും ഈ അഡ്മിനിസ്‌ട്രേഷന്‍ സെല്‍ രൂപികരിച്ച് സെല്ലിനു കീഴിൽ കൊണ്ടുവരുണം. താഴ്ന്ന തസ്തികയിൽ നിന്നും അസിസ്റ്റന്റ് ആകാനും മത്സര പരീക്ഷ നിർബന്ധമാക്കണം. കൂടാതെ സെഷൻ ഓഫീസറിൽ നിന്നും അണ്ടർ സെക്രട്ടറിയാകാനും മത്സര പരീക്ഷ ജയിക്കണെമെന്നും നിർദ്ദേശം.