സംസ്ഥാന സ്‌കൂൾ കായികമേള: മുന്നേറ്റം തുടർന്ന് പാലക്കാട്
സി.വി അനുരാഗും എസ്.മേഘയുമാണ് 100 മീറ്റർ സീനിയർ വിഭാഗത്തിലെ വേഗതാരങ്ങൾ
Update: 2022-12-04 15:02 GMT
സംസ്ഥാന സ്‌കൂൾ കായികമേളയിൽ 11 സ്വർണവുമായി പാലക്കാട് മുന്നിൽ. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം ജി.വി രാജ സ്‌കൂളിലെ സി.വി അനുരാഗ് സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് പുളിയപറമ്പ് എച്ച്.എസ് സ്‌കൂളിലെ എസ്.മേഘയ്ക്കാണ് സ്വർണം.
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാടിന്റെ ജി.താരയും ആൺകുട്ടികളിൽ മലപ്പുറത്തിന്റെ അലൻ മാത്യുവും സ്വർണം നേടി. സബ്ജൂനിയർ പെൺകുട്ടികളിൽ കണ്ണൂരിന്റെ കെ.ശ്രീനന്ദയ്ക്കാണ് സ്വർണം. ആൺകുട്ടികളിൽ പാലക്കാടിന്റെ ജാബിർഖാൻ സ്വർണം നേടി.