കോവിഡ് വ്യാപനത്തിനിടയിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി കേരള സർവകലാശാല

സർക്കാർ നിർദേശം ഉണ്ടായാൽ മാത്രം തെരഞ്ഞെടുപ്പുകൾ മാറ്റിയാൽ മതിയെന്നാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം.

Update: 2022-01-21 07:07 GMT
Advertising

കോവിഡ് അതിതീവ്ര വ്യാപനത്തിനിടയിലും യൂണിയൻ തെരഞ്ഞെടുപ്പുകൾ നടത്താനൊരുങ്ങി കേരള സർവകലാശാല. സർക്കാർ നിർദേശം ഉണ്ടായാൽ മാത്രം തെരഞ്ഞെടുപ്പുകൾ മാറ്റിയാൽ മതിയെന്നാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. കൂടുതൽ കോളജുകൾ കോവിഡ് ക്ലസ്റ്ററുകളായി മാറുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവുമായി സർവകലാശാല മുന്നോട്ടുപോവുന്നത്.

കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ ഒമ്പതാം ക്ലാസ് വരെ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. കോളജുകൾ അടയ്‌ക്കേണ്ടെന്നാണ് തീരുമാനം. എങ്കിലും കോവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമായി പിന്തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ഇതെല്ലാം അവഗണിച്ചാണ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്താനുള്ള സർവകലാശാല തീരുമാനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News