പാല ബിഷപ്പിനെ പിന്തുണച്ച് കേരള വനിതാ കോൺഗ്രസ് (എം)

ബിഷപ്പ് പറഞ്ഞ കാര്യങ്ങളില്‍ കേന്ദ്ര- സംസ്ഥാന ഏജൻസികൾ അന്വേഷണം നടത്തണമെന്നും സംസ്ഥാന അധ്യക്ഷ നിർമ്മല ജിമ്മി പറഞ്ഞു.

Update: 2021-09-11 10:57 GMT
Advertising

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള വനിതാ കോൺഗ്രസ് (എം). ബിഷപ്പ് പറഞ്ഞത് നിലവിൽ ഉള്ള കാര്യമാണെന്നും കേന്ദ്ര- സംസ്ഥാന ഏജൻസികൾ ഇതില്‍ അന്വേഷണം നടത്തണമെന്നും സംസ്ഥാന അധ്യക്ഷ നിർമ്മല ജിമ്മി പറഞ്ഞു.

ലവ് ജിഹാദിന്നെതിരെയും നാര്‍ക്കോട്ടിക് ജിഹാദിനെതിരെയുമാണ് ബിഷപ്പ് സംസാരിച്ചത്. താൻ പറയുന്നത് വിശ്വാസിയെന്ന പേരിലാണെന്നും പാർട്ടിയുടെ നിലപാട് പാർട്ടി നേതാക്കൾ പറയുമെന്നും നിർമ്മല ജിമ്മി വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ നിർമ്മല ജിമ്മി പാലയിൽ എത്തി ബിഷപ്പിനെ കണ്ടു. പാലാ നഗരസഭാ ചെയർമാനും പിന്തുണയുമായി ബിഷപ്പ് ഹൗസിലെത്തി.

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ റാലിയാണ് ബിഷപ്പ് ഹൗസിനു മുന്നില്‍ നടക്കുന്നത്. ബിഷപ്പ് ഉന്നയിച്ച ആശങ്ക പരിശോധിക്കപ്പെടേണ്ടതാണെന്നും ബിഷപ്പിനുനേരെ പ്രതിഷേധങ്ങളല്ല വേണ്ടതെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. 

അതേസമയം, പരാമര്‍ശത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് പാലാ ബിഷപ്പ് സ്വീകരിച്ചിരിക്കുന്നത്. ദീപിക പത്രത്തില്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചാണ് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി ബിഷപ്പ് നല്കുന്നത്. കൂടാതെ 'അപ്രിയസത്യങ്ങള്‍ ആരും പറയുന്നരുതെന്നോ' എന്ന തലക്കെട്ടില്‍ ദീപിക എഡിറ്റോറിയലും എഴുതിയിട്ടുണ്ട്.

ബിഷപ്പ് ആശങ്ക അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അത് ഒരു വിഭാഗം വിവാദമാക്കുകയാണെന്നുമാണ് എഡിറ്റോറിയലില്‍ വിശദീകരിക്കുന്നത്. അതേസമയം, വിവാദ പ്രസംഗത്തില്‍ കേസ് എടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്. തൃശൂരിലും കോട്ടയത്തുമാണ് ബിഷപ്പിനെതിരെ പരാതികള്‍ ഉണ്ടായത്. അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News