കേരളത്തിലെ തെരുവ് നായപ്രശ്നം ഇന്ന് സുപ്രിംകോടതിയിൽ; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
പത്തനംതിട്ടയിൽ പ്ലസ്ടു വിദ്യാർഥിനിയായ അഭിരാമി നായയുടെ കടിയേറ്റ് മരിച്ച സാഹചര്യത്തിലാണ് കേസ് അടിയന്തരമായി പരിഗണിക്കുന്നത്.
Update: 2022-09-09 04:48 GMT
ന്യൂഡൽഹി: കേരളത്തിലെ തെരുവ് നായപ്രശ്നം സംബന്ധിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കേസ് ഈ മാസം 26ന് പരിഗണിക്കുമെന്നാണ് കോടതി സൂചിപ്പിച്ചിരുന്നത്. എന്നാൽ നായയുടെ കടിയേറ്റ് പത്തനംതിട്ടയിലെ അഭിരാമി മരിച്ചതടക്കം ചൂണ്ടിക്കാട്ടി അഭിഭാഷകൻ വി.കെ ബിജു അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.