കിഫ്ബി വായ്പകൾ കടക്കെണി ഉയര്‍ത്തും; സര്‍ക്കാര്‍ വാദങ്ങള്‍ക്കെതിരെ വീണ്ടും സിഎജി

കിഫ്ബി വഴിയുള്ള വായപകള്‍ ആകസ്മിക വായ്പകളായി കണക്കാക്കാമെന്ന സര്‍ക്കാര്‍ വാദം സിഎജി തള്ളി

Update: 2021-11-11 10:03 GMT
Editor : Roshin | By : Web Desk
Advertising

കിഫ്ബിക്കെതിരെ വീണ്ടും സിഎജി. പൊതു ഫണ്ട് ഉപയോഗിച്ചാണ് കിഫ്ബിയുടെ തിരിച്ചടവ് നടത്തുന്നത്. കിഫ്ബി വഴിയുള്ള വായ്പകൾ കടക്കെണി ഉയരുന്നതിന് ഇടയാക്കും. കിഫ്ബിയുടെ വായ്പയും ചെലവും ബജറ്റിൽ ഉൾപ്പെടുത്തുന്നില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ കിഫ്ബിക്കെതിരായ സിഎജിയുടെ സമാനമായ കണ്ടെത്തലുകള്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് രൂക്ഷ സ്വരത്തില്‍ വിമര്‍ശിച്ചിരുന്നു. കിഫ്ബിക്ക് നിയമസഭ അംഗീകരാമുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും പറഞ്ഞിരുന്നത്. ഈ ഭാഗമാണ് സിഎജി തള്ളിയിരിക്കുന്നത്. കിഫ്ബി വഴിയുള്ള വായപകള്‍ ആകസ്മിക വായ്പകളായി കണക്കാക്കാമെന്ന സര്‍ക്കാര്‍ വാദം സിഎജി തള്ളി.


Full View


Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News