കിരൺ കുമാറിനെ വിസ്മയയുടെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുക്കും

അതേസമയം കിരണിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Update: 2021-06-30 02:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിനെ വിസ്മയയുടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും നിലമേലെ വീട്ടില്‍ വെച്ച് കിരൺകുമാർ മര്‍ദ്ദിച്ചിരുന്നു. അതേസമയം കിരണിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

വിസ്മയയുടെ മരണത്തില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതിന്‍റെ ഭാഗമായി പരമാവധി വേഗത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. രാവിലെ തന്നെ അന്വേഷണ സംഘം കിരൺ കുമാറുമായി നിലമേലെ വിസ്മയയുടെ വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തും. ജനുവരിയില്‍ കിരൺ വിസ്മയയെയും സഹോദരനെയും മര്‍ദിച്ച സംഭവത്തിലാണ് തെളിവെടുപ്പ്. ഇതും സ്ത്രിധന പീഡനത്തിന്‍റെ പരിതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇന്ന് വൈകുന്നേരത്തോടെ കിരണിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കും. അതിന് മുന്‍മ്പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിക്കും.

ഇന്നലെ കിരൺ കുമാറിനെ ശാസ്താം നടയിലെ വീട്ടിലും പൊരുവഴി എസ്.ബി.ഐ ബ്രാഞ്ചിലും പന്തളം എന്‍.എസ്.എസ് കോളേജിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. വിവാഹത്തിന് ശേഷം അഞ്ച് തവണ വിസ്മയയെ മർദ്ദിച്ചു എന്ന് അന്വേഷണ സംഘത്തിന് മുന്നിൽ കിരൺ ഇന്നലെ സമ്മതിച്ചു. മരിച്ച ദിവസം മർദ്ദനമുണ്ടായില്ല എന്നാണ് കിരൺ പറയുന്നത്. അതേസമയം ശാസ്ത്രിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമാകൂ എന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News