കെ.കെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെയും തുഷാറിനെയും പ്രതിചേർക്കാൻ കോടതി നിർദേശം
2020 ജൂലൈ 24നാണ് കണിച്ചുകുളങ്ങരയിലെ എസ്.എൻ.ഡി.പി ഓഫീസിൽ കെ.കെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്
Update: 2022-11-30 09:43 GMT
ആലപ്പുഴ: എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ.കെ മഹേശന്റെ മരണത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാൻ നിർദേശം. മകൻ തുഷാർ വെള്ളാപ്പള്ളി, കെ.എൽ അശോകൻ എന്നിവരും പ്രതിപട്ടികയിലുണ്ട്. മൂന്നുപേർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തുക.
മഹേശന്റെ ആത്മഹത്യക്കുറിപ്പിൽ മൂന്നുപേരുടെയും പേരുകൾ പരാമർശിച്ചിരുന്നു. ആലപ്പുഴ ജുഡീഷ്യല് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ നിർദേശിച്ചത്. മഹേശന്റെ കുടുംബം നൽകിയ ഹരജിയിലാണ് നടപടി.
2020 ജൂലൈ 24-നാണ് കണിച്ചുകുളങ്ങരയിലെ എസ്.എൻ.ഡി.പി ഓഫീസിൽ കെ.കെ മഹേശനെ മരിച്ചനിലയിൽ കണ്ടെത്തിയത്.