കെ.എം ബഷീർ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് കോടതിയിൽ ഹാജരാകും

കോടതി വിളിച്ചുവരുത്തിയതിനെ തുട‍ർന്നാണ് ശ്രീറാം ഹാജരാകുന്നത്

Update: 2024-07-18 01:58 GMT
Advertising

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകും. തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച വാദം ബോധിപ്പിക്കാൻ സമയം തേടിയതിനെത്തുടർന്ന് ഇന്നുവരെ ശ്രീറാമിന് കോടതി സമയം അനുവദിച്ചിരുന്നു.

കഴിഞ്ഞ ജൂൺ ആറിന് കേസ് പരിഗണിച്ചപ്പോഴാണ് ഇന്ന് ഹാജരായി വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. ശ്രീറാം മൂന്ന് തവണയാണ് വാദം ബോധിപ്പിക്കാൻ സമയം നീട്ടിച്ചോദിച്ചത്. തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാറാണ് കേസ് പരിഗണിക്കുന്നത്.കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷൻ ഹരജി നൽകിയ ശ്രീറാമിന് സുപ്രീം കോടതിയിൽനിന്ന് കനത്ത തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് വിചാരണയ്ക്കായി കോടതി വിളിച്ചുവരുത്തുന്നത്.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News