'ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട'; ഉമർ ഫൈസി മുക്കത്തിനെതിരെ കെ.എം ഷാജി
സിറാത്ത് പാലമാണോ, സിറാത്തിന്റെ പാലമാണോ?, കാഫിർ എന്ന് പറയാറുണ്ടോ? തുടങ്ങിയവയിൽ ഉമർ ഫൈസിയുടെ ഉപദേശം സി.പി.എമ്മിന് സ്വീകരിക്കാമെന്നും ഷാജി പറഞ്ഞു.
Update: 2024-05-06 07:36 GMT
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മുസ്‌ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടേണ്ടെന്ന് ഷാജി പറഞ്ഞു.
ലീഗിന്റെ ജനറൽ സെക്രട്ടറി ആരാണെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് സംസ്ഥാന കൗൺസിലുണ്ട്. സിറാത്ത് പാലമാണോ സിറാത്തിന്റെ പാലമാണോ?, കാഫിർ എന്ന് പറയാറുണ്ടോ? തുടങ്ങിയവയിൽ ഉമർ ഫൈസിയുടെ ഉപദേശം സി.പി.എമ്മിന് സ്വീകരിക്കാമെന്നും ഷാജി പറഞ്ഞു.
ഉത്തരേന്ത്യയിൽ ബി.ജെ.പി ചെയ്യുന്ന ജോലി കേരളത്തിൽ സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിൽ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്ന സംഘമായി സി.പി.എം മാറിയെന്നും ഷാജി പറഞ്ഞു.