ഒരു കാര്യത്തിൽ നിലപാട് വ്യത്യാസമുണ്ട് എന്നതിന്റെ പേരിൽ തരൂരിനെ മാറ്റിനിർത്തുന്നത് ശരിയല്ല: കെ.എം ഷാജി

അനിൽ ആന്റണിക്ക് പോലും സ്ഥാനമാനങ്ങൾ കൊടുക്കുന്ന ബി.ജെ.പി തരൂരിന് എത്രയോ വലിയ സ്ഥാനം കൊടുക്കും. അതിന് പിന്നാലെ പോകാതെ നിലപാടുകൾ ഉയർത്തിപ്പിടിച്ച് പോരാടുന്ന ആളാണ് തരൂരെന്നും ഷാജി പറഞ്ഞു.

Update: 2023-10-29 02:04 GMT
Advertising

കോഴിക്കോട്: ഒരു കാര്യത്തിൽ നിലപാട് വ്യത്യാസമുണ്ട് എന്നതുകൊണ്ട് ശശി തരൂരിനെ ആകെ മാറ്റിനിർത്തുന്നത് ശരിയല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കാശിന് കോള്ളാത്ത അനിൽ ആന്റണിക്ക് പോലും സ്ഥാനമാനങ്ങൾ കൊടുക്കുന്ന ബി.ജെ.പി തരൂരിന് എത്രയോ വലിയ സ്ഥാനം കൊടുക്കും. അതിന് പിന്നാലെ പോകാതെ നിലപാടുകൾ ഉയർത്തിപ്പിടിച്ച് പോരാടുന്ന ആളാണ് തരൂരെന്നും ഷാജി പറഞ്ഞു.

ലീഗിന് അഭിപ്രായ വ്യത്യാസമുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് തരൂർ തന്റെ നിലപാട് പറഞ്ഞത്. നെഹ്‌റുവിന് വിമർശനത്തിന് മറുപടി നൽകിയ സി.എച്ചിന്റെ പാർട്ടിയാണ് ലീഗ്. വ്യത്യസ്ത അഭിപ്രായമുള്ളതുകൊണ്ടാണ് കോൺഗ്രസും ലീഗും രണ്ട് പാർട്ടിയായത്. ലീഗിന് കോൺഗ്രസിൽ ചേർന്നുകൂടെ എന്ന് പരിഹസിക്കുന്നവർക്കുള്ള മറുപടിയാണ് ഇപ്പോഴുണ്ടായ ചർച്ചയെന്നും ഷാജി പറഞ്ഞു.

മുസ്‌ലിം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലാണ് തരൂർ ഹമാസ് പോരാളികളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചത്. തുടർന്ന് പ്രസംഗിച്ച എം.കെ മുനീർ ഹമാസ് തീവ്രവാദികളല്ലെന്നും അവർ സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന പോരാളികളാണെന്നും തിരുത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News