'രക്തസാമ്പിൾ എടുക്കുന്നതിൽ വീഴ്ച': കെ.എം. ബഷീർ കേസിലെ കോടതി ഉത്തരവിൽ പൊലീസിന് രൂക്ഷ വിമർശനം

മദ്യത്തിന്റെ മണം ഉണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പോലീസ് മറ്റൊന്നും ചെയ്തില്ല. രക്തപരിശോധന ശ്രീറാം തടസപ്പെടുത്തിയതിന് തെളിവില്ലെന്നും ഉത്തരവിലുണ്ട്.

Update: 2022-10-19 17:21 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: കെ.എം. ബഷീര്‍ കേസിലെ കോടതി ഉത്തരവിൽ പൊലീസിന് രൂക്ഷ വിമർശനം. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചു. മദ്യത്തിന്റെ മണം ഉണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പോലീസ് മറ്റൊന്നും ചെയ്തില്ല.  രക്തപരിശോധന ശ്രീറാം തടസപ്പെടുത്തിയതിന് തെളിവില്ലെന്നും ഉത്തരവിലുണ്ട്. പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലെ ഉത്തരവിലാണ് കോടതി പരാമര്‍ശം. 

അതേസമയം കേസിൽ നരഹത്യാ കുറ്റം ഒഴിവാക്കി. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സമർപ്പിച്ച വിടുതൽ ഹരജിയിലാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉത്തരവ്. ഇരുവരും വിചാരണ നേരിടണം. എന്നാല്‍ മനപൂർവമല്ലാത്ത നരഹത്യകേസിൽ വിചാരണ നേരിടണമെന്നും തിരുവനന്തപുരം ജില്ലാ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.  അതേസമയം വിധി നിരാശപ്പെടുത്തിയെന്ന് ബഷീറിന്റെ കുടുംബം പ്രതികരിച്ചിരുന്നു. 

More To Watch

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News