കെ.പി.സി.സി അധ്യക്ഷനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ

ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്നും തന്റെ സേവനം വേണമോ വേണ്ടയോ എന്ന് പാർട്ടിക്ക് തീരുമാനിക്കാമെന്നും കെ.മുരളീധരൻ പറഞ്ഞു

Update: 2023-03-13 05:15 GMT
Advertising

ഡൽഹി: തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ രണ്ട് എം.പി മാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമ്പോള്‍ അത് പാർട്ടിക്ക് ഗുണകരമാണോ ദോഷമാണോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്ന് കെ.മുരളീധരൻ. തന്നെ ബോധപൂർവ്വം അപമാനിക്കാനാണ് നോട്ടീസ് നൽകിയത്.ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്നും തന്റെ സേവനം വേണമോ വേണ്ടയോ എന്ന് പാർട്ടിക്ക് തീരുമാനിക്കാമെന്നും കെ.മുരളീധരൻ പറഞ്ഞു.

മത്സരിക്കാനില്ലെന്ന് തന്നെ കണ്ട നേതാക്കളേയും പ്രവർത്തകരേയും അറിയിച്ചു. പാർട്ടിയെ അപമാനിക്കാനായി ഒന്നും ചെയ്തിട്ടില്ലെന്നും എം. കെ രാഘവൻ പറഞ്ഞതിൽ തെറ്റ് കണ്ടില്ലെന്നും അതുകൊണ്ട് അനുകൂലിച്ചെന്നും പറഞ്ഞ മുരളീധരൻ പുനസംഘടന ചർച്ചക്ക് തന്നെയും ചെന്നിത്തലയെയും ക്ഷണിച്ചില്ലെന്നും കൂട്ടിച്ചേർത്തു.

രാഷ്ട്രീയ കാര്യസമിതിയും നിർവ്വാഹക സമിതിയും ചേർന്നിട്ട് നാള് കുറെയായി. തന്റെ അഭിപ്രായങ്ങളെ നേതൃത്വം എടുക്കുന്നത് നല്ല രീതിയിലല്ലെന്നും മുരളീധരൻ പറഞ്ഞു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News