മുണ്ടക്കൈ ദുരന്തം; പാരിസ്ഥിതിക പഠനത്തിന് പ്രാധാന്യം നല്‍കിയുളള വികസനത്തിനൊരുങ്ങി കൊച്ചി കോര്‍പറേഷന്‍

മിക്സഡ് സോണിന് പ്രാധാന്യം നല്‍കിക്കൊണ്ടുളള കൊച്ചി നഗരത്തിന്‍റെ 25 വര്‍ഷത്തേക്കുളള പുതിയ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ ഈയടുത്താണ് അംഗീകാരം നല്‍കിയത്

Update: 2024-08-06 01:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക പഠനത്തിന് പ്രാമുഖ്യം നല്‍കിയുളള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങി കൊച്ചി കോര്‍പറേഷന്‍. കായലുകളാല്‍ ചുറ്റപ്പെട്ട കൊച്ചിക്കായി കൂടുതല്‍ പാരിസ്ഥിതിക -കാലാവസ്ഥാ പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ സഹായം വേണമെന്ന ആവശ്യം മുന്നോട്ടുവെക്കുമെന്നും കൊച്ചി മേയര്‍ മീഡിയവണിനോട് പറഞ്ഞു.

മിക്സഡ് സോണിന് പ്രാധാന്യം നല്‍കിക്കൊണ്ടുളള കൊച്ചി നഗരത്തിന്‍റെ 25 വര്‍ഷത്തേക്കുളള പുതിയ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ ഈയടുത്താണ് അംഗീകാരം നല്‍കിയത്. നിലവിലെ കെട്ടിട നിര്‍മാണങ്ങള്‍ക്കടക്കം മാറ്റം വരുത്തിയിട്ടുളള മാസ്റ്റര്‍ പ്ലാന്‍ പരിസ്ഥിതിക്ക് ഒരു കോട്ടവും വരാത്ത രീതിയില്‍ നടപ്പിലാക്കാനുളള ശ്രമത്തിലാണ് കൊച്ചി കോര്‍പറേഷന്‍. വൈറ്റില പരസരത്ത് നടപ്പാക്കുന്ന ലോക്കല്‍ ഏരിയ പ്ലാന്‍ ഇത്തരത്തിലുളളതാകുമെന്ന് മേയര്‍ എം. അനില്‍ കുമാര്‍ പറഞ്ഞു.

കായലുകളാല്‍ ചുറ്റപ്പെട്ട കൊച്ചിക്കായി കൂടുതല്‍ പാരിസ്ഥിതിക പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ സഹായം വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുമെന്നും മേയര്‍ മീഡിയവണിനോട് പറഞ്ഞു. കോര്‍പറേഷന്‍ കൌണ്‍സിലിലും ഇക്കാര്യം ചര്‍ച്ചയായി. വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി ഒരു കോടി രൂപ ധനസഹായം കൊച്ചി കോര്‍പറേഷന്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക ഉടന്‍ കൈമാറും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News