കൊടകര കളളപ്പണക്കേസ്: സുരേഷ് ഗോപിയുടെ മൊഴിയെടുക്കും
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയതായി അന്വേഷണസംഘം കണ്ടെത്തി
കൊടകര കള്ളപ്പണക്കേസിൽ നടൻ സുരേഷ് ഗോപിയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയേക്കും. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയതായി അന്വേഷണസംഘം കണ്ടെത്തി. ഇതുവരെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശമൊന്നും സുരേഷ് ഗോപിക്ക് ലഭിച്ചിട്ടില്ല.
തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് എത്തിയത് എങ്ങനെയാണ് എന്നറിയാനാണ് സുരേഷ് ഗോപിയില്‍ നിന്ന് മൊഴിയെടുക്കുന്നത്. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. ധര്‍മരാജന്റെ ഫോണ്‍ രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ഇതുവരെ അന്വേഷണ സംഘം മൊഴിയെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയിരുന്നത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.
അതിന് പിന്നാലെയാണ് കൂടുതല്‍ ആളുകളെ വിളിച്ചുവരുത്താനും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത് സംബന്ധിച്ചുള്ള എന്തെങ്കിലും അറിവുകള്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ നടന്‍ സുരേഷ് ഗോപിക്കുണ്ടോ എന്നും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ധര്‍മരാജന്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഓഫീസില്‍ എത്തിയിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. തൃശൂരിലാണോ ഇതു സംബന്ധിച്ച എന്തെങ്കിലു ഗൂഢാലോചന നടന്നത് എന്നതും അന്വേഷണ സംഘത്തിന് സംശയമുണ്ട്.