കൊടകരയിൽ തുടരന്വേഷണത്തിന് പൊലീസ്: ബി.ജെ.പി നേതാക്കളെ പ്രതികളാക്കാനുള്ള നിയമസാധ്യത പരിശോധിക്കും

ബി.ജെ.പിക്ക് വേണ്ടിയാണ് കേരളത്തിലേക്ക് കള്ളപണം കൊണ്ട് വന്നതെന്നും തെരഞ്ഞെടുപ്പ് അട്ടിമറി സംശയിക്കുന്നുവെന്നും കുറ്റപത്രത്തിൽ ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നു

Update: 2021-07-29 08:13 GMT
Editor : ijas
Advertising

കൊടകര കള്ളപ്പണ കേസിൽ തുടരന്വേഷണ സാധ്യത തേടി അന്വേഷണ സംഘം. ഇതിനായി ഇന്ന് പ്രത്യേക യോഗം ചേരും. ബി.ജെ.പിക്ക് വേണ്ടിയാണ് കേരളത്തിലേക്ക് കള്ളപണം കൊണ്ട് വന്നതെന്നും തെരഞ്ഞെടുപ്പ് അട്ടിമറി സംശയിക്കുന്നുവെന്നും കുറ്റപത്രത്തിൽ ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നു. ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കാനുള്ള നിയമ സാധ്യതയും പൊലീസ് പരിശോധിക്കും.

കൊടകരയിൽ വെച്ച് കവർച്ച ചെയ്യപ്പെട്ട പണം ഉൾപ്പടെ 40 കോടിയിലധികം രൂപയുടെ കള്ളപ്പണം കേരളത്തിൽ എത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. ഈ തുക എല്ലാ ജില്ലകളിലുമുള്ള ബി.ജെ.പി നേതാക്കൾക്കും നൽകി എന്നുമാണ് കുറ്റപത്രം. ഈ തുക ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കൊണ്ട് വന്നതാണെന്നും പൊലീസ് പറയുന്നു.

പണം ആർക്കൊക്കെ ലഭിച്ചു, എവിടെ നിന്ന് വന്നു, ആരെയൊക്കെ പ്രതിയാക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങൾ ഇന്ന് ചേരുന്ന യോഗത്തിൽ പൊലീസ് പരിശോധിക്കും. കേസിൽ ബി.ജെ.പി സംസ്ഥാന നേതാക്കളെ പ്രതിയാക്കുന്നതിലെ നിയമ സാധുത സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കും. ഇക്കാര്യത്തിൽ പ്രോസിക്യൂഷന്‍റെ അടക്കം നിയമോപദേശം തേടും. തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യത സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും കള്ളപ്പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനും ഈ ആഴ്ച റിപ്പോർട്ട്‌ നൽകും. റിപ്പോർട്ട്‌ തയ്യാറായെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News