എല്‍.ഡി.എഫ് പിന്തുണയോടെ കോടംതുരുത്ത് പഞ്ചായത്ത് ഭരണം യു.ഡി.എഫിന്
കോൺഗ്രസിലെ വി.ജി.ജയകുമാർ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്
Update: 2022-06-17 09:35 GMT
ആലപ്പുഴ: എല്‍.ഡി.എഫ് പിന്തുണയോടെ ചേർത്തല കോടംതുരുത്ത് പഞ്ചായത്ത് ഭരണം യു.ഡി.എഫിന്. കോൺഗ്രസിലെ വി.ജി.ജയകുമാർ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്.
കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം എല്‍.ഡി.എഫ് പിന്തുണയോടെ പാസായതോടെയാണ് പഞ്ചായത്ത് ഭരണം ബിജെപി ക്ക് നഷ്ടമായത്. പ്രസിഡന്‍റ് ബിനീഷ് ഇല്ലിക്കല്‍, വൈസ് പ്രസിഡന്‍റ് അഖില രാജന്‍ എന്നിവര്‍ക്കെതിരെയായിരുന്നു അവിശ്വാസ പ്രമേയം. അഴിമതിയും സ്വജനപക്ഷപാതവുമായിരുന്നു അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ്, ഭരണകക്ഷിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍.
15 അംഗങ്ങളാണ് കോടംതുരുത്ത് പഞ്ചായത്തിലുള്ളത്. ഏഴ് മെമ്പര്‍മാരാണ് ബിജെപിക്കുണ്ടായിരുന്നത്. കോണ്‍ഗ്രസിന് അഞ്ച് സിപിഐഎമ്മിന് രണ്ട് സിപിഐക്ക് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.