'ബലപ്രയോഗത്തിലൂടെ ഒരു സെന്‍റ് ഭൂമി പോലും ഏറ്റെടുക്കില്ല': കെ റെയിലിന്‍റെ പേരിൽ ആരെയും കണ്ണീരുകുടിപ്പിക്കില്ലെന്ന് കോടിയേരി

'ബംഗാളും ത്രിപുരയും കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ പാർട്ടി ജാഗ്രതയിലാണ്'

Update: 2022-04-03 06:02 GMT
Advertising

കെ റെയിലിന്‍റെ പേരിൽ ആരെയും കണ്ണീരുകുടിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു പദ്ധതിയും ഇടത് സർക്കാർ അങ്ങനെ നടപ്പാക്കില്ല. ഒരു സെന്‍റ് ഭൂമിപോലും ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല. ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ കെ റെയിൽ നടപ്പാക്കൂ എന്നും മീഡിയവണ്‍ എഡിറ്റോറിയലില്‍ കോടിയേരി വ്യക്തമാക്കി.

ബംഗാളും ത്രിപുരയും കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ പാർട്ടി ജാഗ്രതയിലാണ്. ഭരണത്തിൽ ഒരു തരത്തിലും പാർട്ടി ഇടപെടുന്നില്ല. സർക്കാരിനെയും പാർട്ടിയെയും നിരന്തരം നവീകരിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പാർട്ടിക്ക് വിധേയനാണ്. എല്ലാ കാര്യവും മുഖ്യമന്ത്രി പാർട്ടിയുമായി ആലോചിക്കുന്നു. പാർട്ടിയെ മറികടന്ന് പ്രവർത്തിച്ചാൽ വിമർശനമുണ്ടാകും. നിലവിൽ ആ സാഹചര്യമില്ലെന്നും കോടിയേരി പറഞ്ഞു. കോടിയേരിയുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്ന് രാത്രി 8.20ന് കാണാം.

Full View


Full View



Summary- CPIM state secretary Kodiyeri Balakrishnan opens up about K Rail in MediaOne interview

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News