കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരികയെത്താന്‍ സാധ്യത
ബിനീഷിന് ജാമ്യം ലഭിച്ചതോടെയാണ് കോടിയേരിയുടെ മടങ്ങിവരവിനുള്ള സാധ്യത തെളിയുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഇന്ന് തീരുമാനമെടുത്തേക്കും. കഴിഞ്ഞ മാസം നവംബറിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി മാറിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മകന്‍ ബിനീഷിന് ജാമ്യം ലഭിച്ചതോടെയാണ് കോടിയേരിയുടെ മടങ്ങിവരവിനുള്ള സാധ്യത തെളിയുന്നത്.
ബിനീഷ് ജാമ്യം കിട്ടി വീട്ടിലെത്തിയപ്പോള്‍, പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോയെന്ന കോടിയേരിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയുണ്ടായി. ഇപ്പോള്‍ അക്കാര്യത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് ആലോചിച്ച് തീരുമാനമെടുക്കാമെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.
അതേസമയം ജി സുധാകരന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന കമ്മീഷന്‍ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചു. നടപടി തീരുമാനിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റ് ചേരുകയാണ്.