കോടിയേരി കൊടിയ വിഷം തുപ്പുന്നു: കെ സുധാകരന്‍
കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാവണം
Update: 2022-01-16 15:04 GMT
അധികാരം നില നിര്‍ത്തുന്നതിനായി കോടിയേരിയും സി പിഎമ്മും കൊടിയ വിഷം തുപ്പുകയാണെന്ന് കെ പിസിസി പ്രസ്ഡന്റ് കെ സുധാകരന്‍. കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാവണം.ഈ ജീര്‍ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും സിപിഎം മാറണമെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് , മതന്യൂനപക്ഷത്ത ഒഴിവാക്കിയെന്നും ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മര്‍മ പ്രധാന സ്ഥാനത്തു വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം എന്നും കോടിയേരി വിമർശനം ഉയർത്തിയിരുന്നു.