കോടിയേരി വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയാകുന്നതില്‍ തീരുമാനം ഇന്ന്

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം കോടിയേരിയുടെ തിരിച്ചുവരവ് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും

Update: 2021-11-11 01:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിൽ ഇന്ന് തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം കോടിയേരിയുടെ തിരിച്ചുവരവ് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

കഴിഞ്ഞ വർഷം നവംബറിലാണ് കോടിയേരിക്ക് സി.പി.എം അവധി അനുവദിച്ചത്. കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകുകയും ചെയ്തു. കോടിയേരി സംസ്ഥാന സെക്രട്ടറിയാകുമ്പോൾ എ.വിജയരാഘൻ എൽ.ഡി.എഫ് കൺവീനറായി തുടരും. ആരോഗ്യപരമായ കാരണം പറഞ്ഞായിരുന്നു അവധി അപേക്ഷയെങ്കിലും മകൻ ബിനീഷ് കോടിയേരി ജയിലിലായതിനെ തുടർന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിന്നത്.

ബിനീഷിന് കഴിഞ്ഞ മാസം കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്​റ്റിലായി ഒരു വർഷം പൂർത്തിയാകുന്നതിനിടെയായിരുന്നു ജാമ്യം. ബിനീഷ് ജാമ്യം കിട്ടി വീട്ടിലെത്തിയപ്പോള്‍, പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോയെന്ന കോടിയേരിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയുണ്ടായി. ഇപ്പോള്‍ അക്കാര്യത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് ആലോചിച്ച് തീരുമാനമെടുക്കാമെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News