കൊടുവള്ളിയിൽ മുനീർ വീഴുമോ? ഇഞ്ചോടിഞ്ച് പോരാട്ടം

സിറ്റിങ് എംഎൽഎ കാരാട്ട് റസാഖാണ് മുനീറിന്റെ എതിർസ്ഥാനാർത്ഥി.

Update: 2021-05-02 07:59 GMT
Editor : abs
Advertising

പ്രതിപക്ഷ ഉപനേതാവും മുസ്‌ലിംലീഗ് നേതാവുമായ ഡോ. എംകെ മുനീർ മത്സരിച്ച കൊടുവള്ളിയിൽ ലീഗ് നേരിടുന്നത് കടുത്ത വെല്ലുവിളി. കഴിഞ്ഞ തവണ മത്സരിച്ച കോഴിക്കോട് സൗത്ത് ഉപേക്ഷിച്ചാണ് മുനീർ കൊടുവള്ളിയിലേക്ക് ചേക്കേറിയിരുന്നത്. സൗത്തില്‍ ലീഗ് പരാജയപ്പെട്ടു. 

സിറ്റിങ് എംഎൽഎ കാരാട്ട് റസാഖാണ് മുനീറിന്റെ എതിർസ്ഥാനാർത്ഥി. 2016ൽ വെറും 573 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റസാഖ് ലീഗിലെ കാരാട്ട് റസാഖിനെ തോൽപ്പിച്ചത്. ലീഗിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ മുനീർ എളുപ്പം ജയിച്ചു കയറുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.

അതിനിടെ, മുനീറിന്റെ സിറ്റിങ് മണ്ഡലമായ കോഴിക്കോട് സൗത്തിൽ ലീഗിന്റെ വനിതാ സ്ഥാനാർത്ഥി നൂർബിന റഷീദ് പരാജയപ്പെട്ടു. ഇവിടെ എൽഡിഎഫിന്റെ അഹമ്മദ് ദേവർ കോവിൽ മുവ്വായിരത്തിലേറെ വോട്ടുകൾക്ക് മുമ്പിലാണ്. 

Tags:    

Editor - abs

contributor

Similar News