കോഴിക്കോട് കൂരാചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി
Update: 2024-03-04 05:14 GMT
കോഴിക്കോട്: കോഴിക്കോട് കൂരാചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി. പോത്ത് ആളുകള്‍ക്ക് പിന്നാലെ ഓടി ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. അളാപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. വീടിന്റെ കോബൗണ്ടിന്റെ ഉള്ളിലേക്ക് പോത്ത് കയറി ഭീതിജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കൂരാചുണ്ട് അങ്ങാടിയിലാണ് കാട്ടുപോത്ത് സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. ഇത് കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്ന പ്രദേശമായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. എന്നാല്‍ ഇതുവരെ പോത്തിനെ പിടിക്കൂടാന്‍ കഴിഞ്ഞിട്ടില്ല. വനം വകുപ്പിനെ ആളുകള്‍ വിവരം അറിയിച്ചിട്ടുണ്ട്.